മേള കാണാൻ ഫ്രഞ്ച് സംഘം
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മേള കാണാൻ ഫ്രഞ്ച് സംഘവും. ഫ്രാൻസിൽ നിന്നുള്ള 10 സംഘമാണ് മേള കാണാൻ എത്തിയത്. 20 വർഷമായി കേരളത്തിൽ വരുന്ന ഫ്രഞ്ച് പൗരൻ അലന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേള കാണാൻ എത്തിയത്. ആലപ്പുഴയിൽ മുപ്പാലത്താണ് സംഘം താമസിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സ്റ്റാളിലെത്തിയ സംഘം പുസ്തകങ്ങളും വികസന വാർത്തകളുടെ വീഡിയോ ദൃശ്യങ്ങളും കണ്ടു. പൊതുമരാമത്ത് വകുപ്പിന്റെ നിർമിതി മോഡലും ഹോമിയോപ്പതി വകുപ്പിന്റെ സ്റ്റാളുകളിലും ഏറെ നേരം ചെലവഴിച്ചാണ് സംഘം മടങ്ങിയത്. ജില്ലാ ഹോമിയോപ്പതി വകുപ്പിൻരെ സ്‌ററാൾ സന്ദർശിക്കുന്നതിനാണ് സംഘം പ്രധാമായും എത്തിയത്. ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങളും രോഗ പ്രതിരോധമാർഗ്ഗങ്ങളും സംഘം ചോദിച്ചറിഞ്ഞു. വകുപ്പിനെ നേരത്തെ അറിയിച്ച ശേഷമാണ് സംഘം എത്തിയത്. സംസ്ഥാന സർക്കാരിന്റെ നാലുമിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ ഇതുപോലെയുള്ള മേളകൾ സഹായിക്കുമെന്ന് സംഘത്തിലെ എലീൻ പറഞ്ഞു.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിലേക്ക് സി.എ.പി.ഡി ട്രാൻസ്ഫർ സെറ്റ് ആൻഡ് സി.എ.പി.ഡി ഫ്‌ളൂയിഡ്, ഗൈഡ് വയർ 70 സെ.മി, റെനൽ ബയോപ്‌സി ഗൺ, സൈട്രോസ്റ്റെറയ്ൻ അഞ്ച് ലിറ്റർ ക്യാൻ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 27 രാവിലെ 12 വരെ സ്വീകരിക്കും. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015.
- Log in to post comments