Skip to main content

ആയിരം ദിനാഘോഷത്തില്‍ ഇന്ന് (24)

 

സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവള മൈതാനത്ത് നടത്തുന്ന ആഘോഷപരിപാടികളോടനുബന്ധിച്ച് ഇന്ന് (24) നടക്കുന്ന പരിപാടികള്‍ ചുവടെ. 

രാവിലെ 11 മുതല്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുസമൂഹവും എന്ന വിഷയത്തില്‍ എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍.

വൈകിട്ട് അഞ്ച് മുതല്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പടയണി, മുടിയാട്ടം, വാണിയക്കോലം, നാടന്‍പാട്ട്.

വൈകിട്ട് 6.30 മുതല്‍ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്.                                                                             (പിഎന്‍പി 662/19)

date