ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ.യാസ്മിന്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ പ്രസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ യാസ്മിന്‍അലിഹഖ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന്റെ ഭാഗമായി തിരുവല്ലയിലെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ യൂണിറ്റ് അംഗങ്ങളെ നേരില്‍കണ്ട് സംസാരിച്ചു.യുഎന്‍ഡിപി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
പ്രളയദുരിതത്തിന്റെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് അറിയാന്‍ എത്തിയതാണ് സംഘം. പ്രളയം കൊണ്ട് ഉണ്ടായ നഷ്ടങ്ങളുടെ കണക്ക് കുടുംബശ്രീജില്ലാമിഷന്‍ എൗിഎംസി സലീന പ്രാരംഭ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിധു സംഘത്തോടൊപ്പം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദീകരിച്ചു.
പ്രളയത്തെ അതിജീവിക്കുന്ന വിധം പണിയുന്ന വീടുകള്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ രീതികള്‍ മനസിലാക്കി. സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍, കുടുംബശ്രീ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടു. അപര്‍ണ ന്യൂട്രിമിക്‌സിന്റെ നെടുംപ്രം യൂണിറ്റ് സന്ദര്‍ശിച്ചു. പ്രതിസന്ധികളില്‍ തളരാതെ പോരാടുന്ന പെണ്‍ മനസ്സുകളെ യാസ്മിന്‍ അഭിനന്ദിച്ചു. സംഘം കോഴഞ്ചേരി പഞ്ചായത്തില്‍ യോഗം ചേര്‍ന്ന് വാര്‍ഡ് പ്രതിനിധികളുമായി സംസാരിച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍ വിശകലനയോഗം ചേര്‍ന്നു. (പിഎന്‍പി 664/19)
- Log in to post comments