Skip to main content

ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ പ്രസിഡന്റ് നിയമനത്തിന്  അപേക്ഷിക്കാം

 

പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന പ്രസിഡന്റ് തസ്തികയില്‍ നിയമനത്തിന് ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമന കാലാവധി അഞ്ച് വര്‍ഷമോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാഫോറത്തിന്റെ മാതൃക ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 28ന് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ മറ്റ് ചെലവുകളോ അനുവദിക്കില്ല.          (പിഎന്‍പി 674/19)

പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിലെ വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും 35 വയസോ അതിനു മുകളില്‍ പ്രായമുള്ളവരോ ആയിരിക്കണം അപേക്ഷകര്‍. ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും കഴിവും ആര്‍ജവവും ഉണ്ടായിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷമോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാഫോറത്തിന്റെ മാതൃക ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 10ന് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ മറ്റ് ചെലവുകളോ അനുവദിക്കില്ല.                        (പിഎന്‍പി 675/19)

date