Skip to main content

തിരുവല്ല കോടതി സമുച്ചയം ശിലാസ്ഥാപനം ഇന്ന് (24) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

തിരുമൂലപുരത്ത് തിരുവല്ല നഗരസഭ കൈമാറിയ സ്ഥലത്ത് 23 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുമൂലപുരം എസ്എന്‍വി ഹൈസ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യാതിഥിയായിരിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ, ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജോണ്‍ ജെ.ഇല്ലിക്കാടന്‍, നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കെ.എസ്.സി.ഇ.ഡബ്ല്യു വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

          (പിഎന്‍പി 676/19)

date