Skip to main content

ജില്ലാതല നിക്ഷേപക സംഗമം നടത്തി

 

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല നിക്ഷേപക സംഗമം നടത്തി.  കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലില്‍  നടന്ന സംഗമം സി കെ  ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി നസീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എസ് സുരേഷ്‌കുമാര്‍   സ്വാഗതവും കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലറും  വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഉമൈബ മൊയ്തിന്‍കുട്ടി, ലീഡ് ബാങ്ക് മാനേജര്‍ ജി വിനോദ്, കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് എ ഭാസ്‌കരന്‍, മാനേജര്‍മാരായ പി പ്രേംരാജ്,   ടി പി വിനോദന്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ പി എസ് കലാവതി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ജില്ലയിലെ  പി എം ഇ ജി പി പദ്ധതിയില്‍ പ്രവര്‍ത്തനമികവ് പുലര്‍ത്തിയ ബാങ്കുകള്‍ക്കുള്ള പുരസ്‌കാരം സി കെ  ശശീന്ദ്രന്‍ എം.എല്‍.എ. വിതരണം ചെയ്തു.  ജില്ലയിലെ മികച്ച ബാങ്കിനുള്ള പുരസ്‌കാരം  കനാറ ബാങ്ക് റീജിയണല്‍ ഓഫീസിലെ  ഡെപ്യൂട്ടി മാനേജരായ പവിത്രനും മികച്ച ബ്രാഞ്ചുകള്‍ക്കുള്ള പുരസ്‌കാരം  മേപ്പാടി വിജയ ബാങ്ക്,  പനമരം സിന്‍ഡിക്കേറ്റ് ബാങ്ക്,  മാനന്തവാടി കനറ ബാങ്ക് ബ്രാഞ്ച് മാനേജര്‍മാര്‍    ഏറ്റുവാങ്ങി.  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പ് നല്‍കിവരുന്ന ഇ എസ് എസ് ആനുകൂല്യ വിതരണവും കിന്‍ഫ്രാ പാര്‍ക്കിലുള്ള ഭൂമി സംരംഭകര്‍ക്ക് കൈമാറുന്ന ചടങ്ങും നടന്നു.  ചടങ്ങനോടനുബന്ധിച്ച് കെ-സ്വിഫ്റ്റ്, വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും, ബാങ്കിംഗ് വ്യവസ്ഥകളും നടപടിക്രമങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ ലൈസന്‍സിംഗ് സമ്പ്രദായം, പരിസ്ഥിത മലീനികരണ ബോഡിലെ ലൈസന്‍സിംഗ് സമ്പ്രദായം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി നടപടിക്രമങ്ങള്‍, ജി എസ് ടി എന്നീ  വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസും നടന്നു.

date