Skip to main content

പ്രളയബാധിത മത്സ്യകര്‍ഷകര്‍ക്ക്  ധനസഹായം വിതരണം ചെയ്തു

 

 

    പ്രളയബാധിത മത്സ്യകര്‍ഷകര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ധനസഹായം കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര പദ്ധതികള്‍ വിശദീകരിച്ചു. പ്രളയത്തില്‍ മത്സ്യകര്‍ഷകരുടെ  ഏകദേശം 60 ഹെക്ടര്‍ സ്ഥലത്തെ മത്സ്യകൃഷിക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.സംസ്ഥാന സര്‍ക്കാര്‍ പ്രളയബാധിതര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഫിഷറീസ് വകുപ്പില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മത്സ്യകൃഷിയിടങ്ങളുടെ പുന:സ്ഥാപനത്തിനു ജില്ലയ്ക്ക് 82.31 ലക്ഷം രൂപ അനുവദിച്ചിരുന്നു.നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കി മത്സ്യകൃഷി നടപ്പിലാക്കുന്നതിന് അടിസ്ഥാന സൗകര്യ നാശനഷ്ടത്തിന്റെ 30 ശതമാനമാണ് ആദ്യഗഡുവായി  അനുവദിച്ചത്. മത്സ്യകൃഷി നടപ്പിലാക്കുന്നതിന്റെ ഘട്ടമനുസരിച്ച് അടുത്ത ഗഡുക്കള്‍ അനുവദിക്കും.  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  അനില തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, മത്സ്യകര്‍ഷക പ്രതിനിധികളായ കെ. ശശീന്ദ്രന്‍,  രാജന്‍ പൊരിയാനിയില്‍ ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ആഷിഖ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

date