Post Category
ആയിരം ദിനാഘോഷത്തില്‍ ഇന്ന് (26)
സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവള മൈതാനത്ത് നടത്തുന്ന ആഘോഷപരിപാടികളോടനുബന്ധിച്ച് ഇന്ന് (26) നടക്കുന്ന പരിപാടികള്‍ ചുവടെ.
ഉച്ചയ്ക്ക് രണ്ട് മുതല്‍ ഉത്തരവാദിത്ത ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തില്‍ ടൂറിസം വകുപ്പിന്റെ സെമിനാര്‍.
വൈകിട്ട് ആറ് മുതല്‍ മലപ്പുറം സംസ്‌കൃതിയുടെ പാവനാടകം.
വൈകിട്ട് 6.30 മുതല്‍ വയനാട് നാട്ടുക്കൂട്ടം അവതരിപ്പിക്കുന്ന പടയണി, പരുന്താട്ടം, കുമ്മാട്ടിക്കളി, തെയ്യം, പണിയനൃത്തം തുടങ്ങി വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിയിട്ടുള്ള നാടന്‍പാട്ടുമേള. (പിഎന്‍പി 696/19)
date
- Log in to post comments