Post Category
അലങ്കാര മല്‍സ്യങ്ങളുടെ ശേഖരവുമായി ഫിഷറീസ് വകുപ്പ്
അലങ്കാര മത്സ്യങ്ങളും വളര്‍ത്തു മത്സ്യങ്ങളുമായി ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍ മേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന മേളയിലാണ് സ്റ്റാള്‍ കൗതുകമാകുന്നത്. കാര്‍പ്പ്, കട്‌ല, ഗപ്പി, പാരറ്റ് സിച്ചില്‍സ്, വൈറ്റ് ഷാര്‍ക്ക്, ആസാം വാള, കലാപ്പിയ, കരിമീന്‍, എയ്ഞ്ചല്‍ ഫിഷ്, മൃഗാള്‍, ഓസ്‌ക്കര്‍ തുടങ്ങിയ അലങ്കാര- വളര്‍ത്തു മത്സ്യങ്ങളുടെ പ്രദര്‍ശനമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍ എസ്.പ്രിന്‍സാണ് സ്റ്റാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
(പിഎന്‍പി 698/19)
date
- Log in to post comments