Skip to main content

വായ്പൂര് എംആര്‍എസ്എല്‍ബിവി സ്‌കൂള്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28ന്

 

വായ്പൂര് എംആര്‍എസ്എല്‍ബിവി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് 85 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നല്‍കിയ കെട്ടിടം 28ന് ഉച്ചയ്ക്ക് രണ്ടിന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി താക്കോല്‍ദാനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി     അധ്യക്ഷരായ കെ.ജി.അനിത, എസ്.വി.സുബിന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.റജി തോമസ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.          (പിഎന്‍പി 705/19) 

date