ജനശ്രദ്ധ ആകര്‍ഷിച്ച് ശുചിത്വമിഷന്റെ സ്റ്റാള്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ജില്ലാതല പ്രദര്‍ശനത്തില്‍ ശരിയായ മാലന്യസംസ്‌കരണരീതികളുടെ പ്രധാന്യം അറിയിച്ച് ശുചിത്വമിഷന്റെ സ്റ്റാള്‍. പ്രളയശേഷം ജില്ലയില്‍ ശേഖരിക്കപ്പെട്ട മാലിന്യങ്ങളുടേയും ശുചീകരണപ്രവര്‍ത്തനങ്ങളുടേയും ഫോട്ടോ പ്രദര്‍ശനം സ്റ്റാളിലുണ്ട്. കൂടാതെ പ്രളയം മുതല്‍ ശുചീകരണവരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ചിത്രങ്ങളിലൂടെ വിവരിക്കുന്നു. വിവിധ ജൈവമാലിന്യസംസ്‌കരണ ഉപാധികളായ ബയോഗ്യാസ് പ്ലാന്റ്, കലം കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോബിന്‍, കിച്ചണ്‍ ബിന്‍, മണ്ണിര കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, മുച്ചട്ടി കമ്പോസ്റ്റ്, തുമ്പൂര്‍മൂഴി മാതൃകാ എയ്റോബിക് കമ്പോസ്റ്റ് എന്നിവയുടെ പ്രദര്‍ശനവും വിശദീകരണവും പൊതുജനങ്ങള്‍ക്കായി നടത്തുന്നു. പഞ്ചായത്തുകളില്‍ അജൈവമാലിന്യം ശേഖരിച്ചുവയ്ക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ മാതൃകയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ നാപ്കിന്‍ ഡിസ്ട്രോയര്‍ മെഷീനും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ ലഭിക്കുവാനായി സ്റ്റാളില്‍ പേരും വിശദാംശങ്ങളും നല്‍കാവുന്നതാണ്. ഗ്രീന്‍ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്‍ എല്ലാ സ്റ്റാളുകളിലും അജൈവ മാലിന്യശേഖരണത്തിനായി പേപ്പര്‍ ക്യാരി ബാഗുകള്‍ നല്‍കുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി എല്ലാ സ്റ്റാളുകളിലും ഡിസ്പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് ക്യാരിബാഗും പ്ലാസ്റ്റിക് കുപ്പിവെള്ളവും ഒഴിവാക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം ബിന്നുകള്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments