Skip to main content

കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനവും ഇന്ന്

ആലപ്പുഴ: കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന്(നവംബർ 1) രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം നിർവഹിക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എ. അബ്ദുൾ സലാം ആധ്യക്ഷ്യം വഹിക്കും. ഡോ. എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക മലയാള ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നവംബർ ഏഴുവരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്നു തുടക്കമാകുക.

(പി.എൻ.എ.2581/17)

date