Skip to main content

സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഇന്ന് മലയാള ഭാഷാ പ്രതിജ്ഞയെടുക്കും - സ്‌കൂളുകളിൽ പ്രത്യേക അസംബ്‌ളി ചേരും

ആലപ്പുഴ: ഇന്ന് (നവംബർ 1) രാവിലെ സ്‌കൂളുകളിൽ പ്രത്യേക അസംബ്‌ളി ചേർന്ന് മലയാള ഭാഷ പ്രതിജ്ഞയെടുക്കും. പ്രതിജ്ഞ ചുവടെ: ''മലയാളം എന്റെ മാതൃ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌ക്കാരത്തെയും ഞാൻ ആദരിക്കുന്നു. മലയാളത്തിന്റെ വളർച്ചയ്ക്കുവേണ്ടി എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും.''

(പി.എൻ.എ.2582/17)

date