Skip to main content

പോസ്റ്റര്‍ പതിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

 

   

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ  സ്വകാര്യ വ്യക്തികളുടെ സ്ഥലത്തോ മതിലുകളോ പതിക്കുന്നതിന് അവരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിക്കായി ഒരു തരത്തിലുമുളള സമ്മര്‍ദ്ദമോ ഭീഷണിയോ പാടില്ല. ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് യാതൊരും ബുദ്ധിമുട്ടും സൃഷ്ടിക്കരുത്. ഉടമയുടെ സമ്മതപത്രത്തിന്റെ പകര്‍പ്പ് പോസ്റ്ററുകളും ബോര്‍ഡുകളും പതിച്ച് മൂന്ന് ദിവസത്തിനകം റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 

date