Skip to main content

കൺസീലിയേഷൻ ഓഫീസർമാരാകാം

ആലപ്പുഴ: രക്ഷാകർത്താക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവുംപരിചരണവും സംബന്ധിച്ച നിയമപ്രകാരം ആലപ്പുഴ സബ് കളക്ടറുടെ ഓഫീസിൽ കൺസീലിയേഷൻ ഓഫീസർമാരായി സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടേയും ദുർബല വിഭാഗങ്ങളുടേയും ക്ഷേമത്തിനു വേണ്ടിയോ അല്ലെങ്കിൽ വിദ്യാഭ്യാസ-ആരോഗ്യ-ദാരിദ്ര്യനിർമാർജന-സ്ത്രീ ശാക്തീകരണ-സാമൂഹികക്ഷേമ ഗ്രാമവികസന മേഖലകളിലോ കളങ്കരഹിതമായി പ്രവർത്തിക്കുന്ന സംഘടനയിൽ കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും പ്രവർത്തന പാരമ്പര്യം ഉണ്ടായിരിക്കണം. സംഘടനയുടെ മുതിർന്ന ഭാരവാഹി ആയിരിക്കണം. നിയമപരിജ്ഞാനമുണ്ടായിരിക്കണം. ഒന്നോ അതിലധികമോ മേഖലകളിൽ പൊതു പ്രവർത്തനത്തിൽ പങ്കെടുത്തവർക്കും അപേക്ഷിക്കാം. സേവനത്തിന് പ്രതിഫലം ലഭിക്കുന്നതല്ല. അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സബ് കളക്ടർക്ക് നൽകണം. അവസാന തീയതി നവംബർ 20. (പി.എൻ.എ.2587/17) എൻജിനീയറിങ് വിദ്യാർഥികൾക്ക്പരിശീലനം ആലപ്പുഴ: സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എൻജിനീയറിങ് വിദ്യാർഥികൾക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നൽകുന്നു. കോഴ്‌സിന് പ്രവേശനം ലഭിച്ച് പഠനം നടത്തുന്നവരും വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പരീക്ഷയിൽ പരാജയപ്പെട്ടവർക്കുമാണ് പരിശീലനം. താത്പര്യമുള്ളവർ www.gift.res.in/samunnathi എന്ന വെബ്‌സൈറ്റിലെ ലിങ്കിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0471-2596960 (പി.എൻ.എ.2588/17) കാർഷിക-വ്യവസായിക പ്രദർശനം: സ്വാഗതസംഘം രൂപീകരണം ആലപ്പുഴ: ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കാർഷിക- വ്യവസായിക പ്രദർശനത്തിന്റെ സ്വാഗത സംഘം രൂപീകരണം നവംബർ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഡിസംബർ 21 മുതൽ 27 വരെയാണ് പ്രദർശനം. (പി.എൻ.എ.2589/17) റാങ്ക് ലിസ്റ്റ് റദ്ദായി ആലപ്പുഴ: ജില്ലയിൽ ഭാരതീയ ചികിൽസാ വകുപ്പിൽ (ആയുർവേദ) ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ (കാറ്റഗറി നമ്പർ: 175/11) 2012 സെപ്റ്റംബർ 28ന് നിലവിൽ വന്ന റാങ്ക് പട്ടിക നിയമനം പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാപി.എസ്.സി. ഓഫീസർ അറിയിച്ചു

(പി.എൻ.എ.2590/17)

date