Post Category
പോളിംഗ് ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ഉദേ്യാഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ 27 മുതല്‍ നടക്കും. രാവിലെ 10 നും ഉച്ചയ്ക്ക് ശേഷം 2 നുമാണ് പരിശീലനം. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള നിയമന ഉത്തരവില്‍ സമയക്രമം വ്യക്തമാക്കിയിട്ടുണ്ട്. മാനന്തവാടി താലൂക്ക് പരിധിയിലുള്ള ജീവനക്കാര്‍ക്ക് മാര്‍ച്ച് 27ന് മാനന്തവാടി സെന്റ് പാട്രിക് സ്കൂളിലും കല്‍പ്പറ്റ താലൂക്ക് പരിധിയിലുള്ള ജീവനക്കാര്‍ക്ക് മാര്‍ച്ച് 28ന് എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്കൂളിലും ബത്തേരി താലൂക്കിലുള്ളവര്‍ക്ക് മാര്‍ച്ച് 29ന് ഗവ.സര്‍വജന വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലുമാണ് പരിശീലനം. പരീക്ഷ ചുമതലയുള്ളവരും മറ്റ് തക്കതായ കാരണങ്ങളാലും നിശ്ചിത ദിവസങ്ങളില്‍ ഹാജരാകാത്തവര്‍ക്ക് മാര്‍ച്ച് 31ന് ഞായറാഴ്ച രാവിലെ 10ന് അതത് കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും.
date
- Log in to post comments