Skip to main content

മാവേലിക്കരയിലും ആലപ്പുഴയിലും ഒരാൾ വീതം നാമനിർദ്ദേശ പത്രിക നൽകി

 

 

ആലപ്പുഴ: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര  സ്ഥാനാർഥിയായി  ഉഷ അശോകൻ വരണാധികാരിയായ ജില്ലാകളക്ടർ എസ്.സുഹാസ് മുമ്പാകെ ഇന്നലെ നാമനിർദേശ പത്രിക നൽകി.  കൂടാതെ ആലപ്പുഴയിലെ പി.ഡി.പി.സ്ഥാനാർഥിയായി രാജേന്ദ്രനും ജില്ലാ കളക്ടർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 

പത്രികസമർപ്പണത്തിനുള്ള അവസാന ദിനം ഇന്നാണ്. ഇന്നു വൈകീട്ട് മൂന്നുവരെ പത്രിക നൽകാം. നാളെ (ഏപ്രിൽ 05) രാവിലെ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. എട്ടിന് വൈകീട്ട് മൂന്നുവരെയാണ് പത്രികകൾ പിൻലിക്കാനുള്ള സമയം. തുടർന്ന് മല്ഡസരരംഗത്തുള്ളവർക്ക് വരണാധികാരി ചിഹ്നങ്ങൾ അനുവദിക്കും. 

date