Post Category
പരാതികള്‍ നിരീക്ഷകനെ അറിയിക്കാം
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുത്താം. പരാതികള്‍ വൈകീട്ട് 4 മുതല്‍ 5 വരെ കല്‍പ്പറ്റ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും. പരാതികള്‍ observergnrl@gmail.com എന്ന വിലാസത്തിലും 9188619591, 04936 205800 എന്ന ഫോണ്‍ നമ്പരുകളിലും അറിയിക്കാം. മണിപ്പൂര്‍ കായിക യുവജനക്ഷേമവും ഉപഭോക്തൃകാര്യവും വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമായ ബോബി വൈക്കോമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍.
date
- Log in to post comments