Skip to main content

റേഷന്‍ കാര്‍ഡ് വിതരണം

 

ബത്തേരി താലൂക്കില്‍  പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ചവരില്‍ ടോക്കണ്‍ നമ്പര്‍ 5000 ന് മുകളില്‍ ഉളള മുഴുവനാളുകളുടേയും  റേഷന്‍ കാര്‍ഡ് ഏപ്രില്‍ 9  മുതല്‍ വിതരണം ചെയ്യും. അപേക്ഷകര്‍ പേരുള്‍പ്പെട്ട പഴയ റേഷന്‍ കാര്‍ഡും, ടോക്കണ്‍ നമ്പരും (ഫീസ്: പൊതുവിഭാഗം, സബ്‌സിഡി  റേഷന്‍ കാര്‍ഡൊന്നിന് -100 രൂപയും, മുന്‍ഗണനാ, എ.എ.വൈ കാര്‍ഡൊന്നിന് 50 രൂപയും)  ഹാജരാക്കണം. മറ്റ് ആവശ്യങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ റേഷന്‍ കാര്‍ഡ് തിരുത്തി  സാക്ഷ്യപ്പെടുത്തി വാങ്ങണം. 5000 താഴെ  ടോക്കണ്‍ നമ്പര്‍ ഉളള റേഷന്‍ കാര്‍ഡ് കൈപ്പറ്റാത്തവര്‍ക്കും കാര്‍ഡ് നല്‍കും.

date