Skip to main content

വോട്ടര്‍ ബോധവത്കരണം : വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു

 

വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു. പത്തനംതിട്ട വെട്ടിപ്പുറം റിംഗ്റോഡ് വഴി കടന്നുപോയ വാഹനങ്ങളിലാണ് സ്റ്റിക്കര്‍ പതിച്ചത്. ജനങ്ങള്‍ക്ക് വോട്ടിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.  വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുക, ഒരു വോട്ടും പാഴാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക, ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പരമാവധി വോട്ടിംഗ് ശതമാനം കൂട്ടുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ വാഹനങ്ങളിലും ഇലക്ഷന്‍ ബോധവത്ക്കരണ സ്റ്റിക്കറുകള്‍ പതിപ്പിക്കും. എഡിസിയും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കെ കെ വിമല്‍ രാജ്, പത്തനംതിട്ട് ആര്‍ ടി ഒ ജിജി ജോര്‍ജ്, മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

         (ഇലക്ഷന്‍: 183/19)

date