ശില്പശാല നടത്തി
ജില്ലയിലെ അണ്‍എയ്ഡഡ്ഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കുട്ടികള്‍ നമ്മുടെ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ശില്പശാല നടത്തി. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ക്ക് പത്തനംതിട്ട ബി.ആര്‍.സിയിലും തിരുവല്ല വിദ്യാഭ്യാസജില്ലയിലുള്ളവര്‍ക്ക് പുല്ലാട് ബി.ആര്‍.സിയിലുമാണ് ശില്പശാല നടത്തിയത്. കുട്ടിയുടെ പ്രകൃതം, അവരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍, മികച്ച വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളാണ് ശില്പശാലയില്‍ ചര്‍ച്ച ചെയ്തത്.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശാന്തമ്മ പി.എ ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തിരുവല്ല ഡി.ഇ.ഒ ജി.ഉഷ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എ.സിന്ധു, ബി.പി.ഒമാരായ ഷാജി.എ.സലാം, എം.കെ.പ്രകാശ്, എസ്.സുജമോള്‍, ട്രെയിനര്‍ കെ.ജി.മിനി എന്നിവര്‍ സംസാരിച്ചു. (പിഎന്‍പി 1028/19)
- Log in to post comments