Skip to main content

ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ സുരക്ഷിതം:  ജില്ലാ കളക്ടര്‍

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്‌ട്രോംഗ് റൂമുകളുടെ സീലിംഗ് നടത്തി. പത്തനംതിട്ട മണ്ഡലത്തിലെ 1437 ബൂത്തുകളിലെയും ഇവിഎം വിവി പാറ്റ് മെഷീനുകളാണ് ഇവിടെ  സൂക്ഷിച്ചിരിക്കുന്നത്. പൊതു നീരിക്ഷകന്‍ സഹദേബ് ദാസ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി ജയദേവ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ട്രോംഗ് റൂമുകളുടെ സീലിംഗ് നടത്തിയത്. ഒരു മണ്ഡലത്തിന് മൂന്ന് സ്‌ട്രോംഗ് റൂമുകള്‍ എന്ന നിലയില്‍ 21 സ്‌ട്രോംഗ് റൂമുകളിലായാണ് 1437 ബൂത്തുകളിലെ മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് സംബന്ധമായ രേഖകള്‍ സൂക്ഷിക്കുന്നതിനായി ഓരോ നിയോജക മണ്ഡലത്തിനും ഒരു സ്‌ട്രോംഗ് റൂമും പ്രത്യേകം നല്‍കിയിട്ടുണ്ട്.

വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്‌സിനെയാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓരോ സ്‌ട്രോംഗ് റൂമിനും ഒരു പോലീസ് എന്ന നിലയില്‍ 54 പേര്‍ അടങ്ങുന്ന പോലീസ് സേനയെ ആണ് 24 മണിക്കൂറും സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. ഓരോ റൂമിനും പ്രത്യേകം പവര്‍ സപ്ലൈ നല്‍കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാതിരിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എആര്‍ഒമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കുന്നത്. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ചെന്നീര്‍ക്കര കേന്ദ്രിയ വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.

          (ഇലക്ഷന്‍: 258/19)

date