അശ്വമേധം: കുഷ്ഠരോഗ നിര്‍ണയ തീവ്രയജ്ഞ പരിപാടി ജില്ലയില്‍ 29ന് തുടങ്ങും
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുഷ്ഠരോഗ നിര്‍ണയ തീവ്രയജ്ഞ പരിപാടി അശ്വമേധം ജില്ലയില്‍ 29ന് തുടങ്ങും. ഇതിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് രോഗപരിശോധന നടത്തും.
ജില്ലയില്‍ 350018 വീടുകള്‍ സന്ദര്‍ശിക്കുന്നതിനായി 1745 ടീമുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു ടീമില്‍ ഓരോ പുരുഷ-വനിതാ വാളണ്ടിയര്‍മാര്‍ ഉണ്ടാകും. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 194 പേര്‍ക്ക് പുതുതായി കുഷ്ഠരോഗമുള്ളവരായി കണ്ടെത്തിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് മാത്രമല്ല, കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ അശ്വമേധം പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എഡിഎം ക്ലമന്റ് ലോപ്പസിന്റെ അധ്യക്ഷതയില്‍ ഇന്റര്‍സെക്ടര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, സന്നദ്ധസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1037/19)
- Log in to post comments