Skip to main content

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജനക്ഷേമ പദ്ധതികളുടെ കൃത്യമായ നടത്തിപ്പ്, കംപ്യൂട്ടര്‍ അധിഷ്ഠിത ഓഫീസ് സംവിധാനം,  രേഖകളുടെ ചിട്ടയായ സൂക്ഷിപ്പ്, വൃത്തിയുള്ള ഓഫീസും പരിസരവും, ജനസൗഹൃദമായ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളുടെ വിലയിരുത്തലിലൂടെയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി,  ഉദേ്യാഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പഞ്ചായത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. ബഹുമതി നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്ത എല്ലാവരെയും പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, സെക്രട്ടറി പി.നന്ദകുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.                   (പിഎന്‍പി 1044/19)

date