Post Category
വാസ്തുവിദ്യാ ഗുരുകുലം പാനല്‍ തയാറാക്കുന്നു
സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും അധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദേ്യാഗാര്‍ഥികളുടെ പാനല്‍ തയാറാക്കുന്നു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ക്കിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ത്രിവത്സര ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ യോഗ്യതകള്‍ ഉള്ളവര്‍ മെയ് എട്ടിന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0468 2319740.
(പിഎന്‍പി 1045/19)
date
- Log in to post comments