Post Category
സൗജന്യ മത്സരപരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മത്സരപരീക്ഷാ പരിശീലനം നല്‍കും. പി.എസ്.സി നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദേ്യാഗാര്‍ഥികള്‍ക്കായി മെയ് ആറിന് രാവിലെ 10ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശീലനം ആരംഭിക്കും. 30 ദിവസമാണ് പരിശീലനം നല്‍കുക. താത്പര്യമുള്ളവര്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8848906323, 8281323707.
(പിഎന്‍പി 1049/19)
date
- Log in to post comments