Skip to main content

വാസ്തുവിദ്യ ഗുരുകുലം: ഉദ്യോഗാർത്ഥി പാനൽ

ആലപ്പുഴ: സാംസ്‌കാരിക  വകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിൽ ഭാവിയിൽ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികൾക്കും സ്ഥാപനം നടത്തുന്ന കോഴ്സുകളിലെ അധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായരായവരുടെ പാനൽ തയ്യാറാക്കുന്നു. വാസ്തുവിദ്യ ഗുരുകുലത്തിൽ നിന്നും വിവിധ കോഴ്സുകളിൽ യോഗ്യത നേടിയവരെ  പരിഗണിക്കും.  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ- (ബി.ആർക്, ബി.ടെക്, സിവിൽ, എം.ആർക്, എം.ടെക് സിവിൽ സ്ട്രച്ചറൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ),ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്ങ്( ത്രിവത്സരം) , ഐ.ടി.എ ഡ്രാഫ്റ്റ്സ്മാൻ സിവിൽ,ആർക്കിടെക്ചർ ഡിപ്ലോമ (ത്രിവത്സരം)എന്നീ യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മെയ് എട്ടിനകം അപേക്ഷിക്കണം. 

 

date