തൊഴിലധിഷ്ഠിത ട്രെയിനിംങ് പ്രോഗ്രാം
ആലപ്പുഴ: ഐ.ടി മേഖലയിലെ അവസരങ്ങൾക്ക് യുവതലമുറയെ പ്രാപ്തരാക്കുക ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേൺഷിപ്പ് ഇൻ ലിനക്‌സ്, Linux, Apache, MySql & PHP ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ അവസരം ഒരുക്കുന്നു. ബി.ടെക്/ബി.ഇ പൂർത്തിയായവർക്കും, ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി ബന്ധപ്പെടുക. ഫോൺ : 9207811878. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, കത്രിക്കടവ്, എറണാകുളം.
സ്മൃതി മണ്ഡപത്തിൽ കുഞ്ചൻ നമ്പ്യാർ ദിനാഘോഷം മെയ് അഞ്ചിന്
ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന് കീഴിൽ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നേതൃത്വത്തിൽ മെയ് അഞ്ചിന് ഈ വർഷത്തെ കുഞ്ചൻ നമ്പ്യാർ ദിനാഘോഷം നടത്തുന്നു. മെയ് അഞ്ചിന് രാവിലെ 10ന് മഹാകവിയുടെ സ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ദിനാഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് തുള്ളൽ കലാകാരസംഗമം, തുള്ളൽ ത്രയം അവതരണം, കവി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. കുഞ്ചൻ ദിനാഘോഷ പരിപാടികളുടെ ഭാഗമായി കേരളത്തിലെ പ്രമുഖനായ തുള്ളൽ കലാകാരന് കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം നൽകി ആദരിക്കും. സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ച യുവ തുള്ളൽ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.
- Log in to post comments