Post Category
ജാഗ്രതാ നിര്‍ദേശം : മണിയാര്‍ ഡാം ഷട്ടര്‍ തുറക്കും
പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മൂന്നും നാലും ഷട്ടറുകള്‍ ഇന്ന് (3) പുലര്‍ച്ചെ അഞ്ചിന് നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തും. അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതുവരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ (പരമാവധി ബഹിര്‍ഗമന ജലം 45 മീറ്റര്‍ ക്യൂബ്/സെക്കന്റ്) പമ്പയാറ്റിലെയും കക്കാട്ടാറിലെയും ജലനിരപ്പ് ശരാശരി ഒരു മീറ്ററില്‍ താഴെ ഉയരുവാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരുത്തുള്ളവര്‍ പ്രതേ്യകിച്ച് മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. (പിഎന്‍പി 1061/19)
date
- Log in to post comments