കൂഞ്ചൻ ദിനാഘോഷവും പുരസ്കാര വിതരണവും നാളെ
ആലപ്പുഴ: അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാകര സമിതിയുടെ നേതൃത്വത്തിൽ മെയ് അഞ്ചിന് കുഞ്ചൻ ദിനാഘോഷം നടത്തുന്നു . രാവിലെ ഒമ്പതു മുതൽ കുഞ്ചൻ നമ്പ്യാർ സ്മാരക കേന്ദ്രത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ തുള്ളൽ കലാകാര സംഗമം, തുള്ളൽ ത്രയം അവതരണം, കവിസമ്മേളനം, തുള്ളൽ കലാകാരനുള്ള കുഞ്ചൻ നമ്പ്യാർ പുരസ്ക്കാര സമർപ്പണം, ഹാസ്യ പ്രതിഭ പുരസ്ക്കാര സമർപ്പണം, നാടകം എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളന ഉദ്ഘാടനവും കുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണവും തിരുവിഴ ജയശങ്കർ നിർവഹിക്കും സ്മാരക സമിതി ചെയർമാൻ ഡോ പള്ളിപ്പുറം മുരളി അധ്യക്ഷത വഹിക്കും. കലാമണ്ഡലം ബാലചന്ദ്രൻ (കുഞ്ചൻ നമ്പ്യാർ പുരസ്ക്കാരം), പുന്നപ്ര മധു ( ഹാസ്യ പ്രതിഭ പുരസ്ക്കാരം) എന്നിവർക്കാണ് പുരസ്കാരം.
രാവിലെ 10 ന് പതാക ഉയർത്തലിനുശേഷം 10.30 ന് പ്രാർത്ഥന പ്രസാദിന്റെ ശീതങ്കൻ തുള്ളൽ അരങ്ങേറും. 11ന് തുള്ളൽ കലാകാര സംഗമം കലാമണ്ഡലം പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. രണ്ടിന് ശ്രീവത്സം പ്രഭുൽ കുമാറും സംഘവും അവതരിപ്പിക്കുന്ന പറയൻ തുള്ളൽ 2.30 ന് കവി സമ്മേളനത്തിൽ ഡോ. അമൃത അധ്യക്ഷത വഹിക്കും. നാലിന് ദേവതീർത്ഥ പ്രഭാകരനും, പുണ്യ തീർത്ഥ പ്രഭാകരനും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, .ചടങ്ങിൽ സാംസ്ക്കാരിക വകുപ്പിന്റെ സുവർണ്ണ ജൂബിലി ഫെലോഷിപ്പ് ലഭിച്ച മുഖ്യ തുള്ളൽ കലാകാരന്മാരെ ആദരിക്കുകയും ദൃശ്യ ഗോപിനാഥ് അവതരിപ്പിച്ച ' തുള്ളൽ പരിപാടിയുടെ സി ഡി യു ടെ പ്രകാശനവും നടക്കും. രാത്രി ഏഴിന് നെയ്തൽ നാടക സംഘത്തിന്റെ കെ.ബി അജയകുമാർ രചിച്ച് ജോബ് മഠത്തിൽ സംവിധാനം, ചെയ്ത വെള്ളപ്പൊക്കത്തിൽ നാടകവും അരങ്ങേറും.
sir
- Log in to post comments