Skip to main content

സമഗ്ര ശുചീകരണ യജ്ഞം യോഗം ഇന്ന് 

 

  മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവാധി പ്രതിരോധം എന്നിവ ജില്ലയില്‍ കാര്യക്ഷമമായി നടത്തുന്നതിനും സമഗ്ര ശുചീകരണ യജ്ഞത്തിന്റെ നടത്തിപ്പ് സംബന്ധിച്ച പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് (മെയ് 4)  രാവിലെ 11 ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ യോഗം ചേരും. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെയ് 11,12 തീയതികളിലാണ് സമഗ്ര ശുചീകരണ യജ്ഞം നടത്തുന്നത്. പൊതു സ്ഥലങ്ങളിലെ ശുചികരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, യുവജന ക്ലബ്ബുകള്‍, സംഘടനകള്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം യജ്ഞം സംഘടിപ്പിക്കുന്നത്.

date