Skip to main content

10നും 11നും ശുചീകരണ പ്രവര്‍ത്തനം 

 

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഈമസം രണ്ടു ദിവസം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 10, 11 തീയതികളിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിസരവും ജീവനക്കാരുടെ സഹകരണത്തോടെ വൃത്തിയാക്കുന്നത്. ഇതിന് അതത് ഓഫീസ് മേലധികാരികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.  

date