Post Category
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സെമിനാര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഏകദിന സെമിനാര്‍ 16ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ നടക്കും.
വിദ്യാര്‍ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനും അനുസരിച്ച് ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം, തൊഴില്‍ സാധ്യതകള്‍ എന്നിവ സംബന്ധിച്ച് സെമിനാര്‍ ദിശാബോധം പകരും. പ്രഗല്‍ഭരായ അധ്യാപകര്‍ സെമിനാര്‍ നയിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments