Skip to main content

ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജുകളില്‍  എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം

 

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളജുകളിലേക്ക് എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റിലൂടെയോ അതത് കോളജുകളിലെ വെബ്‌സൈറ്റുകളിലൂടെയോ ഓണ്‍ലൈനായി നല്‍കണം. ഈ മാസം 25ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളജുകളിലെയും പ്രവേശനത്തിന് പ്രതേ്യകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 600 രൂപയുടെ ഡിഡിയും സഹിതം ഈ മാസം 29ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. ബി.ടെക് എന്‍ആര്‍ഐ സീറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയാണ് വാര്‍ഷിക കോഴ്‌സ് ഫീസ്.               (പിഎന്‍പി 1123/19)

date