Post Category
ശിശുവികലാംഗ സദനത്തിൽ പ്രവേശനം
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആലപ്പുഴ നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശിശുവികലാംഗ സദനത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നാലിനും 16നും ഇടയിൽ പ്രായമുള്ള വിദ്യാഭ്യാസം നേടാൻ താൽപര്യമുള്ള അസ്ഥിവൈകല്യമുള്ള ആൺ കുട്ടികൾക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പഠന സൗകര്യം, താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, എന്നിവ സൗജന്യമായി നൽകും. പ്രവേശനം ലഭിക്കുന്നതിനായി സൂപ്രണ്ട്, ശിശുവികലാംഗ സദനം, ആലപ്പുഴ, ആലിശ്ശേരി (കുടുംബശ്രീക്ക് സമീപം) എന്ന വിലാസത്തിൽ ജൂൺ 10നകം അപേക്ഷിക്കണം.
വിശദവിവരത്തിന് ഫോൺ: 0477 2251291.
date
- Log in to post comments