രക്ഷാകർത്തൃത്വ പദവിയുള്ളവർക്ക് മാനസികവെല്ലുവിളി നേരിടുന്നർക്കുള്ള ആനുകൂല്യങ്ങളിൽ മുൻഗണന-ജില്ലാ കളക്ടർ
ആലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്നർക്കായുള്ള നാഷണൽ ട്രസ്റ്റിന്റെ നിയമാനുസൃതമായ രക്ഷാകർത്തൃത്വ പദവി ലഭിച്ചിട്ടുള്ളവർക്ക്, ഇത്തരം വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ വരുമ്പോൾ മുൻഗണന നൽകുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി രൂപം കൊടുത്ത നാഷണൽ ട്രസ്റ്റിന്റെ ജില്ലാ തല പ്രദേശിക സമിതിയുടെ നിയമാനുസൃത രക്ഷാകർത്തൃത്വ പദവി സർട്ടിഫിക്കറ്റ് വിതരണവും ഹിയറിങ്ങും ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹം ഏറ്റെടുക്കണം. കളക്ട്രേറ്റിൽ എത്തിയാൽ സുഗമമായി സർട്ടിഫിക്കേഷൻ നിർവഹിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസി ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷിതത്വത്തിന് നാഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രാദേശിക സമിതിയുടെ സിറ്റിങ്ങിൽ 55 കുടുംബങ്ങൾ പങ്കെടുത്തു. 64 കുടുംബങ്ങൾക്ക് നിയമപരമായ രക്ഷാകർത്തൃ പദവി ലഭിക്കുന്ന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി ഈ വിഭാഗത്തിൽപ്പെട്ടവരുടെ അച്ഛനും അമ്മയും ജീവിച്ചിരുപ്പുണ്ടെങ്കിൽ അവരെയോ അല്ലെങ്കിൽ ബന്ധുക്കളെയോ അല്ലെങ്കിൽ സമിതി കണ്ടെത്തുന്ന സംഘടനകളെയോ ആണ് ലീഗൽ ഗാർഡിയൻഷിപ്പ് നൽകി സംരക്ഷണച്ചുമതല ഏൽപ്പിക്കുക. ഇനിയും ലീഗൽ ഗാർഡിയൻഷിപ്പ് പദവി ലഭിക്കാത്ത കുടുംബങ്ങൾ കളക്ട്രേറ്റുമായി ബന്ധപ്പെട്ടാൽ മതിയാകുമെന്ന് ചടങ്ങിൽ സംബന്ധിച്ച നാഷണൽ ട്രസ്റ്റ് സംസ്ഥാന നോഡൽ ഏജൻസി ചെയർമാൻ ഡി.ജേക്കബ് പറഞ്ഞു. ഇത് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും കളക്ട്രേറ്റിൽ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ജില്ലാ നിയമ ഓഫീസർ ശ്രീനിവാസ്, ജില്ലാ രജിസ്ട്രാർ കെ.സി.മധു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സാബുജോസഫ്, ജില്ലാ തല എൽ.എൽ.സി കൺവീനർ ടി.ടി.രാജപ്പൻ, സമിതയംഗം അഡ്വ.ഡി.ലില്ലി എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററായ അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറിയിലെ ഡെന്റൽ അസിസ്റ്റന്റ് കോഴ്‌സ് വിദ്യാർഥികൾ ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെ ഡോക്റ്റർമാരുമായി ചേർന്ന് അമ്പലപ്പുഴ മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിത കുമാരി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ ഹയർ സെക്കന്ററി സ്‌കൂളുകളിലെ അസാപ് വിദ്യാർഥികൾ നടത്തിയ സൗജന്യ പരിശോധന ക്യാമ്പിൽ നൂറ്റൻപതോളം പേർ പങ്കെടുത്തു. അസാപ് അമ്പലപ്പുഴ പ്രോഗ്രാം മാനേജർ ആര്യ. ആർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സുരേഷ് പി. മാത്യു എന്നിവർ പ്രസംഗിച്ചു.
sir
- Log in to post comments