അശ്വമേധം: ജില്ലയിലുടനീളം പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ
തിരഞ്ഞെടുപ്പ്;
ടാബുലേഷൻ സംഘത്തിനുള്ള പരിശീലനം നൽകി
ആലപ്പുഴ: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ ടാബുലേഷൻ ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നൽകി. സുവിധ മൊബൈൽ ആപ്ലിക്കേഷൻ, ട്രെൻഡ്, മാനുവൽ എക്‌സൽ ഫോം എന്നിങ്ങനെ മൂന്നു വിധത്തിലാണ് വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള ടാബുലേഷൻ ജോലികൾ ചെയ്യുന്നത്. ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ 14 നിയോജക മണ്ഡലങ്ങളിൽ നിന്നായി 100ൽ പരം ഉദ്യോഗസ്ഥരാണ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. എക്‌സൽ ഫോം പൂരിപ്പിക്കുന്നതുൾപ്പെടെയുള്ളവയും എൽ.സി.ഡി. പ്രൊജക്ടർ ഉപയോഗിച്ച് വിശദീകരിച്ചു. പരിശീലകരായ അബ്ദുൽ റഷീദ്, സന്തോഷ് കുമാർ, റോണി പി.സി., ഷിബു എസ്., വേലായുധൻപിള്ള എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
വെള്ളപ്പൊക്കനിവാരണ പ്രവർതനങ്ങളുടെ
ഭാഗമായി വാടക്കനാലിൽ ആഴം കൂട്ടുന്നു
· ജലഗതാഗത വകുപ്പ് ബോട്ടുകൾ മാതാജെട്ടിയിൽ നിന്ന് തുടങ്ങണം
ആലപ്പുഴ: വെള്ളപ്പൊക്കനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ വാടക്കനാലിലെ മാതാജെട്ടി മുതൽ പടിഞ്ഞാറോട്ട് ബോട്ട് ജെട്ടിവരെയും മുരുകൻ ജെട്ടിമുതൽ ഫയർ സ്റ്റേഷൻ വരെയുള്ള തോടിന്റെയും ആഴം കൂട്ടുന്നു. ഇതിനായുള്ള ഡ്രഡ്ജറും ബാർജുകളും ഇന്നുമുതൽ
(മെയ് 15) പ്രവർത്തനം തുടങ്ങുകയാണ്. പ്രവർത്തികൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ വാടക്കനാലിലെ മാതാജെട്ടിമുതൽ പടിഞ്ഞാറോട്ടുളള ഭാഗത്തെയും ഫയര്‍സ്റ്റേഷനുമുൻവശത്തുള്ള തോട് വഴിയുമുളള ജലഗതാഗതം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ആയതിനാൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ വാടക്കനാലിൽ മാതാജെട്ടിയിൽ നിന്ന് ഓപ്പറേഷൻ തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്.
ശുചീകരണം നടത്തി
ചെങ്ങന്നൂർ: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന മുദ്രാവാക്യമുയർത്തി പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ചെങ്ങന്നുർ നഗരസഭയിലെ വാർഡ് തല ശുചീകരണ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണം നടത്തി. നഗരസഭാ തല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദഘാടനം നഗരസഭാധ്യക്ഷൻ ജോൺ മുളങ്കാട്ടിൽ നിർവ്വഹിച്ചു. വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ച് ഓടകൾ, തോടുകൾ, റോഡിന് ഇരുവശങ്ങളിലെയും കാടുകൾ എന്നിവ വൃത്തിയാക്കി ഓടകളിലെ മാലിന്യവും മണ്ണും നീക്കം ചെയ്ത് ശുചികരണം നടത്തി. ശുചീകരണത്തിന്റെ ഭാഗമായി ഏകദേശം അര ടണ്ണോളം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ചു. ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
വീടുകൾ കേന്ദ്രമാക്കി ശുചിത്വം സംബന്ധിച്ചു ഗാർഹിക തല സർവ്വേ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. വർഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന നഗര മധ്യത്തിലെ ബെഥേൽ ജംഗ്ഷനിൽ റിലീഫ് സ്‌കൂളിന് സമീപമുള്ള സ്ഥലം നഗരസഭ ജീവനക്കാർ വൃത്തിയാക്കി പൂച്ചെടികൾ വെച്ച് പിടിപ്പിച്ചു നീരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
കിക്മയിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ
ആലപ്പുഴ : കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക് അഡ്മിഷൻ മെയ് 18-ന് ചേർത്തല ദീപിക ജംഗ്ഷനിലുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്റിൽ വച്ച് 10 മണി മുതൽ നടത്തുന്നതാണ്.
കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഥ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളൽഷിപ്പും, എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ സ്‌പോർട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547618290/9995302006 എന്നീ നമ്പരുകളിലോ, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ക്യാമ്പസ് സെലക്ഷൻ ഇന്ന് (15.05.2019)
ആലപ്പുഴ: പുന്നപ്ര കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിൽ പ്രവർത്തിക്കുന്ന പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളജിൽ ക്യാമ്പസ് സെലക്ഷൻ നടത്തുന്നു. ഇന്ന് (15.04.2019) രാവിലെ മുതൽ നടക്കുന്ന പരിപാടിയിൽ 2018-19 വർഷത്തിൽ പാസ്സൗട്ടായ സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് ക്യാമ്പസ് സെലക്ഷനായി എത്തിയിരിക്കുന്നത്. വിശദവിവരത്തിന് ഫോൺ: 9207093344.
വാക്ക്-ഇൻ- ഇന്റർവ്യൂ
ചെങ്ങന്നൂർ: അങ്ങാടിയ്ക്കൽ എസ്.സി.ആർ.വി. ടി.ടി.ഐയിൽ ടി.എസ്.എ(ഇംഗ്ലീഷ്), ടി.എസ്.എ(മലയാളം), ടി.എസ്.എ (കണക്ക്) തസ്തികയിലും (അതാതു വിഷയത്തിലുളള 55% മാർക്കോടെ ബിരുദാനന്തര ബിരുദവും 55% മാർക്കോടെ എം.എഡും) ലാബ് സ്‌ക്കൂളിലെ എൽ.ജി. ഹിന്ദി, യു.പി.എസ്.റ്റി തസ്തികയിലും (കെ.ഇ.ആർ അനുശാസിക്കുന്ന വിദ്യാഭ്യാസ യോഗ്യത) താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ മെയ് 20ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2302206.
ഡിഗ്രി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യു.ഐ.റ്റി.) ചാരമംഗലം റീജിയണൽ സെന്ററിലെ ബി.ബി.എ., ബി.കോം.(കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീഡ്വർ പ്രാകിറ്റീസ്) ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ കേരള യൂണിവേഴ്‌സിറ്റിയുടെ ഏകജാലക സംവിധാനം വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി യു.ഐ.റ്റി. ചാരമംഗലം എന്ന ഓപ്ഷൻ രേഖപ്പെടുത്തണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്.
ആരോഗ്യജാഗ്രത: ഡെങ്കിപ്പനി ദിനാചരണം നാളെ
ആലപ്പുഴ: ആരോഗ്യ ജാഗ്രത തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ (16.05.2019) ജില്ലയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തും. നാളെ രാവിലെ ചെട്ടികാട് ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം പരിധിയിൽ ആരോഗ്യം, ആശ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. ഉച്ചയ്ക്ക് ശേഷം കലവൂർ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടക്കുന്ന ശിൽപശാലയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി അധ്യക്ഷത വഹിക്കുന്ന വഹിക്കും. ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും.
മെയ് 17ന് ജില്ലയിലെ പ്ലാന്റേഷൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തും. 18ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ, ആരോഗ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ താമസയിടങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും പരിശോധന നടത്തും. മെയ് 20, 21 തീയതികളിൽ ഡെങ്കിപ്പനി വരാനുള്ള സാധ്യത നിൽക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തും. മെയ് 25ന് ഹെൽത്തി കേരള പ്രോഗ്രാമും 27,28 തീയതികളിൽ ജലശുദ്ധികാമ്പയിനും ക്ലോറിനേഷനും ഇതോനടുബന്ധിച്ച് നടത്തും.
വൈദ്യുതി മുടങ്ങും
ആലപ്പുഴ: കാർത്തികപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11കെവി ലൈനിൽ അറ്റകുറ്റ പണിനടക്കുന്നതിനാൽ പടിയിൽ കടവ് മുതൽ പുളിക്കീഴ് വരെയുള്ള ഭാഗങ്ങള്ളിൽ ഇന്ന് (15/05/2019) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി
- Log in to post comments