Skip to main content

പോളിടെക്നിക് പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര (കോഴിക്കോട് ഫോൺ: 0496 2524920), മാള (കല്ലേറ്റുംകര :0480 2233240), മറ്റക്കര (കോട്ടയം:0481 2542022), കല്യാശ്ശേരി(കണ്ണൂർ: 0497 2780287), പൈനാവ് (ഇടുക്കി:0486 2232246), കരുനാഗപ്പള്ളി (കൊല്ലം:0476 2623597) പൂഞ്ഞാർ (കോട്ടയം:0482 2209265), കുഴൽമന്ദം(പാലക്കാട്: 0492 2272900) മോഡൽ പോളിടെക്നിക് കോളജുകളിൽ 2019-20 അധ്യയന വർഷം ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  മെയ് 30ന് വൈകിട്ട് അഞ്ചു വരെ. www.ihrdmptc.org എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.  
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകളും 200 രൂപയുടെ  ഡി.ഡി. യും സഹിതം (എസ്.സി./എസ്.റ്റി.ക്കാർക്ക് 100 രൂപ) ജൂൺ മൂന്നിനകം വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. പ്രവേശന യോഗ്യതയും, പ്രോസ്പെക്ടസും വിശദവിവരങ്ങളും പോർട്ടലിൽ ലഭിക്കും.

 

date