Skip to main content

പാര്‍ട്ട് ടൈം ട്യൂട്ടര്‍ ഒഴിവ്

 

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആര്‍ട്‌സ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം, ബി.എഡ് ഉള്ളവരായിരിക്കണം അപേക്ഷകര്‍. യു.പി വിഭാഗത്തിന് 5000 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 5500 രൂപയും ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് രാവിലെ 10.30 മുതല്‍ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഹോസ്റ്റലുകള്‍ക്ക് സമീപം താമസിക്കുന്ന പരിചയസമ്പന്നര്‍ക്കും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 04735 227703.                   (പിഎന്‍പി 1190/19)

date