Skip to main content

വോട്ടെണ്ണല്‍: ഏജന്റുമാരുടെ യോഗം ചേര്‍ന്നു

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ യോഗം വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി.നൂഹിന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. 

മൂന്ന് റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൗണ്ടിംഗ് സ്റ്റാഫുകളെ തെരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ യോഗ്യരായിട്ടുളളവരെ കൗണ്ടിംഗ് സ്റ്റാഫായി തെരഞ്ഞെടുത്തു. രണ്ടാം ഘട്ടമായി  ഇന്ന് (22) ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യത്തില്‍ ഉദേ്യാഗസ്ഥര്‍ ഏത് നിയോജകമണ്ഡലത്തിലെ വോട്ടെണ്ണലിനാണ് പോകേണ്ടതെന്ന് തീരുമാനിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ അഞ്ചിനാണ് മണ്ഡലത്തിലെ ഏത് മേശയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കുക. 

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കുടുബശ്രീയുടെ നേതൃത്വത്തില്‍ പെയ്ഡ് ഫുഡ് കൗണ്ടര്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ജനറല്‍ ഒബ്‌സര്‍ സഹദേബ് ദാസ് ഐഎഎസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, അഡീഷണല്‍ ഒബ്‌സര്‍വറായ സുനീന്ദ്രര്‍ മാള്‍ട്ടു, വിവിധ രാഷ്ട്രീയ കക്ഷി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                        (ഇലക്ഷന്‍: 276/19)

date