നെഹ്‌റുട്രോഫി മാധ്യമ അവാർഡിന് എൻട്രികൾ അയയ്ക്കാം
കാർ/ജീപ്പ് വാടകയ്ക്ക്
ആലപ്പുഴ: ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കായി ടാക്‌സി പെർമിറ്റുള്ളതും ഏഴു വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ/ജീപ്പ് വാടകയ്ക്ക് വേണം. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഫോറം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ജൂൺ 10 ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൂടുതൽ വിവരം ബന്ധപ്പെട്ട ഓഫീസിൽ ലഭിക്കും. ഫോൺ: 0477-2238450.
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി വഴി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മെയ് 30 രാവിലെ 10.30ന് സ്ഥാപനത്തിൽ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 0477 2970877.
നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടിന് പിഴ
ആലപ്പുഴ:അർത്തുങ്കൽ ഭാഗത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ പീറ്റർ എംമേഴ്‌സന്റെ ഉടമസ്ഥതയിലുള്ള 'യാസിൻ' എന്ന ഫിഷിംഗ് ബോട്ട് പട്രോളിംഗിനിടെ ഫിഷറീസ് വകുപ്പ് കസ്റ്റിഡിയിൽ എടുത്തു. കരയോട് ചേർന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. നിയമ നടപടികൾ പൂർത്തീകരിച്ച് 2.50 ലക്ഷം രൂപ പിഴ അടച്ചതിനെ തുടർന്ന് ബോട്ട് വിട്ട് അയച്ചു. ഫിഷറീസ് വകുപ്പ്, ആലപ്പുഴയുടെ തീരങ്ങളിൽ ശക്തമായ പട്രോളിംഗ് നടത്തി വരുകയാണ്. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ യാനങ്ങളെ പിടിച്ചെടുത്ത് നിയമ നടപടികൾക്ക് വിധേയമാക്കും. നിയമ ലംഘനം നടത്തുന്ന യാനങ്ങളിൽ നിന്നും പുതുക്കിയ കെ.എം.എഫ്.ആർ. ആക്ട് പ്രകാരം പിഴ ചുമത്തുന്നതും, യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്. തോട്ടപ്പള്ളി ഭാഗത്ത് വച്ച് ആറുവർഷമായി ലൈസൻസ് പുതുക്കാതെ കരയോട് ചേർന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയ രാജീവൻ, തോട്ടപ്പള്ളി എന്നയാളുടെ ഉടമസ്ഥതയിലുള്ള 'പറശിനി' എന്ന ബോട്ട് കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. 26ന് അർത്തുങ്കൽ പോലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ അച്ചുമോൻ എന്ന പേരിലുള്ള ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കെ.എം.എഫ്.ആർ. ആക്ട് പ്രകാരമുള്ള നിയമ നടപടികൾ പൂർത്തീകരിക്കാനായി ഈ ബോട്ടുകൾ അഴീക്കൽ ഹാർബറിൽ സൂക്ഷിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ, ലൈസൻസ് ഇല്ലാത്ത ബോട്ടുകൾക്കെതിരെയും കെ.എം.എഫ്.ആർ. ആക്ട് -ന് വിരുദ്ധമായി മത്സ്യബന്ധന രീതികൾ അവലംബിക്കുന്ന ബോട്ടുകൾക്കെതിരെയും കർശന നടപടി സ്വീകിരിക്കുന്നതും, നിയമാനുസൃതമായ പിഴ ഈടാക്കുന്നതുമാണ്.
സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇൻ മൊബൈൽ ജേണലിസത്തിന് ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റിനും ഡിജിറ്റൽ മീഡിയ പ്രൊഡക്ഷനും പ്ലസ്ടൂവും, മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രാഫി, നോ ലീനിയർ എഡിറ്റിങ്. സർട്ടിഫിക്കറ്റ് കോഴ്സായ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫിക്ക് അഞ്ച് ആഴ്ചയാണ് കാലാവധി. ഇതിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. താൽപര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥർക്കായി സായാഹ്ന കോഴ്‌സും ഉണ്ടായിരിക്കും. ഫോ:0471 2721917, 8547720167.
സോഷ്യൽ ഓഡിറ്റ്: സർട്ടിഫിക്കറ്റ് പരിശോധന മെയ് 30, 31
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വില്ലേജ് റിസ്സോഴ്‌സ്‌പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടാംഘട്ട സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെയ് 30, 31 തിയ്യതികളിലായി ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തും. തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക https://www.socialaudit.kerala.gov.in പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ ചുരുക്കപ്പട്ടികയിൽ ആദ്യപ്പട്ടികയിൽ ഉൾപ്പെടുകയും സർട്ടിഫിക്കറ്റ് വെരിഫിക്കഷന് വരുകയും ചെയ്തവരുടെ പേരുകളടക്കം ചേർത്തിട്ടുണ്ട്. അവരാരും രണ്ടാമതും വരേണ്ടതില്ല. എന്നാൽ കഴിഞ്ഞ തവണ എന്തെങ്കിലും കാരണവശാൽ വരാൻ പറ്റാത്തവർക്ക് ഈ ലിസ്റ്റിൽ പേരുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കാവുന്നതാണ്. വന്നതിൽ ആരെങ്കിലും ഏതെങ്കിലും സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ കൊണ്ട് വരാത്തവർക്കും ഈ അവസരം വിനിയോഗിക്കാം.ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.താഴെപ്പറയുന്ന സമയത്ത്് ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം. തീയതി, സമയം, അപേക്ഷിച്ചിട്ടുള്ള ബ്ലോക്ക് എന്നിവ യഥാക്രമം ചുവടെ: മെയ് 30, 10-11.30
അമ്പലപ്പുഴ, ആര്യാട് ബ്ലോക്കുകൾ. 11.30-1.00 പട്ടണക്കാട്, ഹരിപ്പാട് ബ്ലോക്കുകൾ. 1.30-3.00 തൈക്കാട്ടുശ്ശേരി,ചെങ്ങന്നൂർ ബ്ലോക്കുകൾ. മെയ് 31ന് 10 മുതൽ 11 വരെ ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകൾ, 11 മുതൽ ഒരു മണിവരെ മാവേലിക്കര, വെളിയനാട്‌ബ്ലോക്ക്. 1.30-3.00 വരെ ചമ്പക്കുളം, കഞ്ഞിക്കുഴി ബ്ലോക്കുകൾ. കൂടുതൽ വിവരങ്ങൾക്ക്:9495268569,9497578776.
ന്യൂനപക്ഷക്ഷേമ ഡയറക്ടർ
സി.സി.എം.വൈ സന്ദർശിച്ചു
ആലപ്പുഴ: ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികളെ പ്രചോദിപ്പിച്ച് ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ സി.സി.എം.വൈ സന്ദർശനം. സംസ്ഥാനത്തെ ഇരുപതോളം സി.സി.എം.വൈ.കളുടെയും ഉപകേന്ദ്രങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡയറക്ടർ ഡോ.എ.ബി.മൊയ്തീൻകുട്ടി സി.സി.എം.വൈ ആലപ്പുഴ സന്ദർശിച്ചത്. വിദ്യാർഥികളുമായുള്ള അഭിമുഖത്തിലൂടെ അദ്ദേഹം ന്യൂനപക്ഷ ശാക്തീകരണത്തെക്കുറിച്ചും സർക്കാർ ഉദ്യോഗം ലഭിക്കുന്നതിനും ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ നസീറ കെ. നന്ദി പറഞ്ഞു.
പ്രീ-മെട്രിക് സ്‌കോളർഷിപ്പ്
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിൽ നിന്നും പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്ന 'പ്രീ-മെട്രിക് സ്‌കോളർഷിപ്പ്' 2019-20 അദ്ധ്യയന വർഷം മുതൽ 'ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന ഓൺലൈനായി വിതരണം ചെയ്യുന്നതാണ്. സ്‌ക്കൂൾ മേധാവികൾ പ്രസ്തുത ആനുകൂല്യത്തിന് അർഹതയുള്ള പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.inഎന്ന പോർട്ടലിൽ ലോഗ് ഇൻ ചെയ്ത് ഓൺലൈനായി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ആഫീസറെ സമീപിക്കേണ്ടതാണ്.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി മോട്ടോർ വാഹന വകുപ്പിന്റെ മൺസൂൺ പരിശോധന
ആലപ്പുഴ: വിദ്യാലയങ്ങളിൽ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടേയും സ്‌കൂൾ ബസുകളുടെ മൺസൂൺ പരിശോധന മെയ് 29 ബുധനാഴ്ച ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. പരിശോധനയിൽ വാഹനങ്ങളുടെ യന്ത്ര ക്ഷമത, വേഗപ്പൂട്ട്, ജി.പി.എസിന്റെ പ്രവർത്തനം, വൈപ്പറിന്റെ പ്രവർത്തനം, ടയറിന്റെ കണ്ടീഷൻ, എന്നിവയെല്ലാം പരിശോധിക്കുകയും ക്ഷമതയുള്ള വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ച് നൽകുകയും ചെയ്യും. എല്ലാ സ്‌കൂൾ ബസുകളും രാവിലെ 7.30ന് റിക്രിയേഷൻ ഗ്രൗണ്ടിൽ വാഹന പരിശോധനയ്ക്കായി എത്തിക്കണം. ജൂൺ ഒന്നു മുതൽ നടത്തുന്ന വാഹന പരിശോധനയിൽ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കില്ല. ഡ്രൈവർ, വാഹനത്തിന്റെ അറ്റന്റർ, വാഹനത്തിന്റെ ചുതമല വഹിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർ മൺസൂൺ പരിശോധനയ്ക്ക് ശേഷം നടത്തുന്ന ബോധവത്ക്കരണ ക്ലാസിലും പങ്കെടുക്കണം.
സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം നൽകുന്നു. പുന്നപ്ര കുറവൻതോട് എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് പരിശീലനം.പി.എസ്.സി, യു.പി.എസ്.സി., ബാങ്കിങ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഓഫീസിലും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. ജൂൺ 15ന് മുമ്പ് പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ-688004 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ സഹിതം നേരിട്ടോ തപാൽ വഴിയോ അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ: 0477-2287869.
ആലപ്പുഴ: മാധ്യമപ്രവർത്തകർക്കായി ആലപ്പുഴ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ഏർപ്പെടുത്തിയ നെഹ്‌റു ട്രോഫി മാധ്യമ അവാർഡിന് അപേക്ഷിക്കാം. 66-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗമായി, 2018 ജൂലൈ 10 മുതൽ നവംബർ 11 വരെ പത്രങ്ങളിലും ആനുകാലികങ്ങളിലും മലയാളം ടി.വി. ചാനലുകളിലും പ്രസിദ്ധീകരിച്ച, ജലമേളയുടെ പ്രചാരണത്തിനു സഹായകമായ റിപ്പോർട്ട്, വാർത്താദൃശ്യം എന്നിവയാണ് പരിഗണിക്കുക.
പത്ര-ദൃശ്യമാധ്യമ റിപ്പോർട്ടർ, പത്രഫോട്ടോഗ്രാഫർ, ദൃശ്യമാധ്യമത്തിലെ കാമറാമാൻ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ട്രോഫിയും 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
അച്ചടി മാധ്യമ റിപ്പോർട്ടിങ് അവാർഡിനായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ ക്ലിപ്പിങ്ങിനു പുറമേ രണ്ടു കോപ്പികൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ 10 X 8 വലിപ്പത്തിലുള്ള മൂന്നു പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു പ്രതിയും വയ്ക്കണം.
മലയാളം ടി.വി. ചാനലിലെ വാർത്താ ബുള്ളറ്റിനിലോ വാർത്താ മാഗസിനിലോ സംപ്രേഷണം ചെയ്ത, ഏഴു മിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളുടെ ഡി.വി.ഡി./സി.ഡി. ഫോർമാറ്റ് സമർപ്പിക്കണം. രണ്ടു കോപ്പി നല്കണം. ഒരു ചാനലിൽ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി അഞ്ച് എൻട്രിയേ പാടുള്ളൂ. എൻട്രിയോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ, ഉള്ളടക്കം, തീയതി, ദൈർഘ്യം, വിവരണം എന്നിവ എഴുതി നൽകണം. ഒരു സ്റ്റോറി പല ഭാഗങ്ങളായി സമർപ്പിക്കാതെ സമഗ്രസ്വഭാവത്തോടു കൂടിയ വാർത്താ റിപ്പോർട്ടായി നല്‌കേണ്ടതാണ്.
പ്രസിദ്ധപ്പെടുത്തിയ പത്രം, ടി.വി. ചാനൽ എന്നിവയുടെ പേര്, തീയതി, സമയം, ജേണലിസ്റ്റിന്റെ/ഫോട്ടോഗ്രാഫറുടെ/കാമറാമാന്റെ പേര്, വിലാസം എന്നിവ എൻട്രിയോടൊപ്പം മറ്റൊരു പേപ്പറിൽ ചേർത്തിരിക്കണം. ഒരാൾക്ക് ഒരു വിഭാഗത്തിൽ പരമാവധി രണ്ട് എൻട്രികൾ അയയ്ക്കാം. ഒരേ എൻട്രി ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അയയ്ക്കാൻ പാടില്ല. ഓരോ എൻട്രിയും പ്രത്യേകം കവറിൽ അയയ്ക്കണം. കവറിനു പുറത്ത് മത്സരവിഭാഗം ഏതെന്നു രേഖപ്പെടുത്തിയിരിക്കണം. സി.ഡി./ഡി.വി.ഡി.യുടെ പുറത്ത് അപേക്ഷകൻ പേരെഴുതി ഒപ്പിടണം. എൻട്രി അപേക്ഷകൻ തയ്യാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടെയോ സ്ഥാപനത്തിലെ മറ്റ് മേലധികാരിയുടെയോ സാക്ഷ്യപത്രവും വയ്ക്കണം.
എൻട്രികൾ 2019 ജൂൺ 7 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സെക്രട്ടറി- നെഹ്രു ട്രോഫി മാധ്യമ അവാർഡ് കമ്മിറ്റി, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 2251349.
സപ്ലൈകോ റംസാൻ മെട്രോ ഫെയറിനു തുടക്കം
ആലപ്പുഴ: ആലപ്പുഴ സക്കറിയ ബസാറിലെ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ സപ്ലൈകോ റംസാൻ മെട്രോ ഫെയറിന് തുടക്കമായി. റംസാൻ വൃതത്തോടനുബന്ധിച്ച് മെയ് 27 മുതൽ ജൂൺ 4വരെ രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ടുവരെയാണ് ഫെയറിന്റെ പ്രവർത്തനം. പൊതു അവധി ദിനങ്ങളിലും സ്റ്റാൾ പ്രവർത്തിക്കും. ഡ്രൈ ഫ്രൂട്ടസ്, വിവിധ ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള ഒരു മിനി സൂപ്പർ മാർക്കറ്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സപ്ലൈക്കോ സ്റ്റാളുകളിലെ വില നിലവാരം തന്നെയാണ് ഇവിടെയും. ഉപഭോക്താക്കളുടെ സൗകര്യത്തിനായി മൂന്ന് ബില്ലിംഗ് കൗറുകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
ഫെയറിന്റെ ഉദ്ഘാടനം സപ്ലൈക്കോ എറണാകുളം മേഖലാ മാനേജർ എം.വി. ശിവകാമി അമ്മാൾ നിർവ്വഹിച്ചു. അസിസ്റ്റന്റ് മേഖലാ മാനേജർ എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിപ്പോ ഇൻ-ചാർജ് ആർ. സഞ്ജയ് നാഥ്, താലൂക്ക് സപ്ലൈ ഓഫീസർ സിറഫുദ്ധീൻ എസ്., ജോൺ എന്നിവർ പ്രസംഗിച്ചു.
(ചിത്രമുണ്ട്)
- Log in to post comments