ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/17) തസ്തികയുടെ 2019 മാര്‍ച്ച് 28ന് പ്രാബല്യത്തില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും ഡ്രൈവിംഗ് പ്രയോഗിക പരീക്ഷയും
(എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് ) ജൂണ്‍ 11,12,13 തീയതികളില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ ആറു മുതല്‍ നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ അസല്‍, സാധുതയുളള ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, ശാരീരിക ക്ഷമതയും കാഴ്ചശക്തിയും തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. എസ്എംഎസ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കാന്‍ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കു. ഫോണ്‍: 0468 2222665. (പിഎന്‍പി 1350/19)
- Log in to post comments