Skip to main content

ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തി

 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തും സംസ്ഥാന എക്‌സൈസ് വകുപ്പും ഇലന്തൂര്‍ ഫുട്‌ബോള്‍ ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടിയായ വിമുക്തി 2019 ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തി. ചടങ്ങിനോടനുബന്ധിച്ച് സെമിനാറും ഫുട്‌ബോള്‍ മത്സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.പി മുകുന്ദന്‍, ഗീതാ സദാശിവന്‍, സാംസണ്‍ തെക്കേതില്‍, കെ.സി പൊന്നമ്മ,  ഇന്ദിരാ മോഹന്‍, ഷീബി ആനി ജോര്‍ജ്ജ്, കെ.ആര്‍ തുളസിയമ്മ, അനില്‍കുമാര്‍, മുഹമ്മദ് അലി ജിന്ന, ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.                   (പിഎന്‍പി 1353/19)

date