Skip to main content

യൂണിഫോം, പഠനോപകരണങ്ങള്‍ അപേക്ഷ ക്ഷണിച്ചു

വിദ്യാജേ്യാതി പദ്ധതി പ്രകാരം സര്‍ക്കാര്‍ /എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം,പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 9-ാം ക്ലാസ്സു മുതല്‍ ഡിഗ്രിതലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം  നല്‍കുന്നത്. അപേക്ഷാ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും സാമൂഹ്യനീതിവകുപ്പിന്റെ www.swd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.  ഫോണ്‍;04936-205307.
 

date