ഇന്റർവ്യൂ മാറ്റിവെച്ചു
ആലപ്പുഴ: പുന്നപ്ര മിൽമ മാർക്കറ്റിങ് സെല്ലിൽ ഇന്ന് (ജൂൺ 14) രാവിലെ 11ന് നടത്താനിരുന്ന മാർക്കറ്റ് പ്രമോട്ടർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതായി മിൽമ മാർക്കറ്റിങ് മാനേജർ അറിയിച്ചു.
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ളതും ഇറിഗേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതുമായ 30 പമ്പുസെറ്റുകൾ കുട്ടനാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം പമ്പ്‌ചെയ്ത് നീക്കുന്നതിനായി വാഹനസൗകര്യം ചെയ്യാൻ തയ്യാറുള്ള ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂൺ 20 വൈകിട്ട് നാലുവരെ നൽകാം. അന്നേദിവസം 4.30ന് തുറക്കും.വിശദവിവരത്തിന് ഫോൺ: 0477-2252212.
തിരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്കുകൾ 22നകം ജില്ല കളക്ടർ മുമ്പാകെ ഹാജരാക്കണം
ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിൽ മത്സരിച്ച സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്കുകൾ നിർദ്ദിഷ്ടമാതൃകയിൽ ജൂൺ 22നകം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ മുമ്പാകെ ഹാജരാക്കണം. ആയതിലേക്ക് സ്ഥാനാർഥികൾക്കും അവരുടെ എക്‌സപെൻഡിച്ചർ ഏജന്റുമാർക്കുള്ള ഫെസിലിറ്റേഷൻ ട്രയിനിങ് ജൂൺ 15ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ കൂടിയായ ജില്ല ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് ക്ലാസ്. മുഴുവൻ സ്ഥാനാർഥികളും അവരുടെ ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സ്ഥാനർഥികളുടെ തിരഞ്ഞെടുപ്പ് കണക്കുകളും ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിങ് വിഭാഗം കണ്ടെത്തിയ കണക്കുകളും സംബന്ധിച്ച അനുരഞ്ജനയോഗം ജൂൺ 18ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.
- Log in to post comments