Post Category
സഹായ ഉപകരണം വിതരണം ചെയ്യുന്നു
ജില്ലയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളളതും ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള വരുമായ വയോജനങ്ങള്‍ക്കും 6 വയസ്സിന് മുകളിലുളള ഭിന്നശേഷിക്കാര്‍ക്കും വീല്‍ ചെയര്‍, എല്‍ബോക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, ഹിയറിംഗ് എയ്ഡ്(ബി.റ്റി.ഇ) ട്രൈപോഡ്, ടെട്രാപോഡ് വാക്കിംഗ്സ്റ്റിക്ക്, കൃത്രിമപല്ല്, കണ്ണട എന്നീ ഉപകരണങ്ങള്‍ നല്‍കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം നടത്തുന്ന സഹായ ഉപകരണ വിതരണ പദ്ധതിയുടെ അപേക്ഷാ ഫോറാം ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസുകളിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 25 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാസാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936-205307
date
- Log in to post comments