Skip to main content

പ്രവാസി കമ്മീഷന്‍ സിറ്റിംഗ് നാലിന് പത്തനംതിട്ടയില്‍

 

പ്രവാസി ഭാരതീയരായ കേരളീയരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിന് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി കമ്മീഷന്‍ ജൂലൈ നാലിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സിറ്റിംഗ് നടക്കുക. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.ഡി.രാജനും കമ്മീഷന്‍ അംഗങ്ങളും സിറ്റിംഗില്‍ പങ്കെടുക്കും. ചെയര്‍പേഴ്‌സണ്‍ അന്നേ ദിവസം രാവിലെ 9.30ന് അംഗീകൃത പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. 

പരാതികള്‍ നേരിട്ടോ, ചെയര്‍പേഴ്‌സണ്‍, പ്രവാസി ഭാരതീയര്‍ (കേരളം) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ മുന്‍കൂറായി നല്‍കാം. ഫോണ്‍: 0471 2322311. 

                  (പിഎന്‍പി 1564/19)

date