Skip to main content

സ്വയം തൊഴില്‍ പരിശീലനം പരമാവധി പ്രയോജനപ്പെടുത്തണം - എഡിഎം

 

ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം മുഖേന നടപ്പാക്കുന്ന പരിശീലനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് എഡിഎം ക്ലമന്റ് ലോപ്പസ് പറഞ്ഞു. കളക്്ടറേറ്റില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന്് മാസ കാലയളവില്‍ നാല് പ്രോഗ്രാമുകളിലായി 158 പേര്‍ക്ക് പരിശീലനം നല്‍കി. ഇതില്‍ 132 പേര്‍ സ്വായത്തമാക്കിയ പരിശീലനത്തില്‍ നിന്നും സ്വന്തമായി തൊഴില്‍ ചെയ്ത്  വരുമാനം കണ്ടെത്തി. അടുത്ത മൂന്ന് മാസ കാലയളവില്‍ കേറ്ററിംഗ്, കൂണ്‍, തേനീച്ച വളര്‍ത്തല്‍, നെറ്റിപ്പട്ട നിര്‍മാണം, ഫോട്ടോ ഫ്രെയിമിംഗ് ലാമിനേഷന്‍, ബാഗ് നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദത്തിന്റെ 2018-19 വര്‍ഷ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വാര്‍ഷിക റിപ്പോര്‍ട്ട് എസ്ബിഐ റീജണല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ കിളളിയോട്ട് എഡിഎം ക്ലമന്റ് ലോപ്പസിന് നല്‍കി പ്രകാശനം ചെയ്തു. നബാര്‍ഡ് എജിഎം രഘുനാഥപിളള, ലീഡ് ബാങ്ക് മാനേജര്‍ വി വിജയകുമാര്‍, ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം ഡയറക്ടര്‍ വി.ബി സുനില്‍രാജ്, കെ.ആര്‍ സുജാത, കെ.ഷൈലമ്മ, ഖദീജാ ബീവി, മുകേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

                 (പിഎന്‍പി 1566/19)

date