Skip to main content

കുടുംബശ്രീ മിഷന്റെ സമൃദ്ധി ജില്ലാതല ഉദ്ഘാടനം നാളെ

ആലപ്പുഴ:  കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന വനിത കൃഷി സംഘങ്ങളുടെ (ജെ.എൽ.ജി )വ്യാപനവും ശാക്തീകരണവും ജൈവകൃഷിയുടെ പ്രചാരണവും ലക്ഷ്യമിട്ട്  ഈ സാമ്പത്തികവർഷം നടപ്പിലാക്കുന്ന സമഗ്ര കൃഷി കാമ്പയിൻ സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 29 ശനിയാഴ്ച ഉച്ച്‌യ്ക്ക് രണ്ടിന് മുൻസിപ്പൽ ടൗൺ ഹാളിൽ ധനകാര്യവകുപ്പ് മന്ത്രി ടി.എൻ തോമസ് ഐസക്ക്  നിർവഹിക്കും.  ആകെയുള്ള സംഘകൃഷി ഭൂമിയുടെ നാൽപ്പത്  ശതമാനം ജൈവകൃഷി ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ.എ.എം ആരിഫ് എം.പി. പച്ചക്കറി തൈകളുടെ വിതരണം  നിർവഹിക്കും. കുടുംബശ്രി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സി.എസ്.ദത്തൻ റിപ്പോർർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർമാൻ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, നഗരസഭ കൗൺസിലർ കവിത തുടങ്ങിയവർ പ്രസംഗിക്കും.

date