Skip to main content

കെട്ടിട പെര്‍മിറ്റ് അദാലത്ത്

എടവക ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി,ക്രമവല്‍ക്കരണ അനുമതി, ഒക്കുപ്പെന്‍സി, കെട്ടിട നമ്പര്‍ എന്നിവ ലഭിക്കുന്നതിനായി മെയ് 31 വരെ സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അദാലത്ത് ജൂലൈ 10 ന് രാവിലെ 10.30 മുതല്‍ ഉച്ചയക്ക് 3 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. അപേക്ഷകള്‍ ജൂലൈ 8 ന് വൈകുന്നേരം 5 നകം സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം പഞ്ചായത്തില്‍ നല്‍കണം.

തൊണ്ടര്‍നാട് പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ അനുമതി, ക്രമവല്‍ക്കരണ അനുമതി, ഒക്കുപ്പെന്‍സി എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് തല അദാലത്ത് ജൂലൈ 9 ന് രാവിലെ 10 മുതല്‍ പഞ്ചായത്ത് ഓഫീസിലും ജില്ലാതല അദാലത്ത് ജൂലൈ 26 ന് രാവിലെ 11 മുതല്‍ പനമരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നടത്തും. അപേക്ഷകള്‍ പഞ്ചായത്ത് ഓഫീസിലും കല്‍പ്പറ്റ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും നല്‍കാം.

 

date